Teaching Practice Phase 02/08 Week Report

30/7 /24
Day 33
 
Sree Saradhavilasam Girls Higher Secondary School ലേ അവസാന ദിനമാണ്. ഇന്ന് സെക്കൻഡ് ഫെയ്സ് ടീച്ചിംഗ്അവസാന ദിനം ആയിരുന്നു.ഇന്നത്തെ ദിവസം സ്കൂളിൽ നിന്നും ഇറങ്ങുകയാണെന്ന് കുട്ടികളെ അറിയിച്ചു. കുട്ടികൾക്ക് അതിൽ വിഷമം ഉണ്ടായിരുന്നു. എല്ലാ അധ്യാപകർക്കും കുട്ടികൾക്കും അന ധ്യാപകർക്കും മധുരം നൽകി.എല്ലാവരും സന്തോഷത്തോടെ അത്ഏറ്റുവാങ്ങി.ശേഷം ഞാൻ പഠിപ്പിച്ച എന്റെ കുട്ടികളോട് യാത്ര പറയുന്നതിനായി ക്ലാസിലേക്ക് പോയി. കുട്ടികൾ വളരെ സ്നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. കുറെ കുട്ടികൾ ഒരുപാട് സ്നേഹത്തോടെ ഒരുപാട് മിഠായികളും കത്തുകളും തന്നു. അത് കണ്ടപ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നി. അധ്യാപനം എന്ന ഈ ജോലിയോടുള്ള ഇഷ്ടവും താല്പര്യവും കൂടുകയാണ് ഇപ്പോൾ. കുട്ടികളോട് ഒപ്പം നിന്ന് ഫോട്ടോയെടുത്തു. സ്റ്റാഫ് റൂമിൽ വെച്ച് ഞങ്ങൾക്ക് ചെറിയ ഒരു ചായ സൽക്കാരം ടീച്ചർമാർ ഒരുക്കിയിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം ടീച്ചർമാരും HM ഉം ഞങ്ങളുമായി ചേർന്ന് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങൾ വന്നത് അവിടത്തെ അധ്യാപകർക്ക് വലിയ സഹായമായിരുന്നു എന്നും ഒരുപാട് നന്ദിയുണ്ടെന്നും ഇനിയും ഇങ്ങോട്ട് വരാൻ കഴിയുമെങ്കിൽ ഉറപ്പായും വരണം എന്നും പറഞ്ഞു. ഓർത്തിരിക്കാൻ ഒത്തിരി ഓർമകൾ സമ്മാനിച്ച ശാർക്കര സ്കൂളിന് ഒരുപാട് നന്ദി.

Popular Posts