Teaching Practice Phase 02/04 Week Report
Day-13
01/07/2024
പതിവുപോലെ അഞ്ചാമത്തെ പിരീഡ് ആയിരുന്നു 8-ൽ ക്ലാസ്. ഇന്നത്തെ ക്ലാസ്സിൽ ഞാൻ വളരെ സന്തോഷവാനാണ്. കാരണം ഇന്നത്തെ ലെസ്സൺ പ്ലാൻ ഇൻക്വയറി ട്രെയിനിംഗ് മോഡൽ ആയിരുന്നു. കുട്ടികൾ ഇന്നത്തെ ആശയം എത്രത്തോളം മനസ്സിലാക്കും എന്ന വിഷയത്തിൽ എനിക്ക് സംശയമായിരുന്നു. ചതുരത്തിൻ്റെ വികർണങ്ങൾ തുല്യമാണോ എന്ന ചോദ്യത്തിൽ കുട്ടികൾ ചോദ്യങ്ങൾ ചോദിച്ച് ഉത്തരമായി ഞാൻ അതെ/അല്ല എന്ന് ഉത്തരം നൽകി.എന്നാൽ ഞാൻ വിചാരിച്ചതിനേക്കാൾ നന്നായി വളരെ വേഗത്തിൽ തന്നെ കുട്ടികൾ ഉത്തരം കണ്ടെത്തി. 8A യിലേ കുട്ടികളുടെ നോട്ട് ബുക്ക് ഇന്ന് പരിശോധിച്ചു.കുറച്ച് കുട്ടികൾ മാത്രമേ ബുക്ക് complete ആക്കിയിരുന്നുള്ളു. ബാക്കി കുട്ടികളുടെ നോട്ട് complete ആകിവെക്കാൻ പറഞ്ഞു.
Day-14
02/07/2024
ഇന്ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബിൽഡിങ്ങിൽ ആണ് ക്ലാസ് നടക്കുന്നത്.പക്ഷേ ഇന്ന് രണ്ട് ബിൽഡിങ്ങിലെയും കുട്ടികളെ ഒരുമിച്ച് നിർത്തി കൊണ്ടായിരുന്നു അസംബ്ലി.ലോകപ്രശസ്ത സിനിമാനടനായ പ്രേം നസീർ എസ് എസ് വി എച്ച് എസ് എസ് ചിറയിൻകീഴിൽ ആണ് പഠിച്ചത്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു സിനിമ നിർമിക്കുന്നു. അതിന്റെ ആദ്യപടി തുടങ്ങിയത് സ്കൂളിൽ വച്ചായിരുന്നു. സ്കൂളിൽ അതിന്റെ ഭാഗമായി ഷൂട്ടിംഗ് എല്ലാം ഉണ്ടായിരുന്നു.സ്കൂളിലെ എൻ സി സി, എൻഎസ്എസ് ,സ്കൗട്ട് ആൻഡ് ജെ ആർ സി എന്നീ കുട്ടികൾ യൂണിഫോം ധരിച്ചാണ് എത്തിയത്. 10: 20 വരെ അസംബ്ലി നീണ്ടുനിന്നു. ഇന്ന് പതിവുപോലെ തന്നെ അഞ്ചാമത്തെ പിരീഡ് എട്ട്എയിൽ പഠിപ്പിക്കാൻ പോയി.
സമപാർശ്വത്രികോണത്തിലെ ചോദ്യങ്ങളാണ് പഠിപ്പിച്ചത്.ഇന്നത്തെ അസംബ്ലിയിൽ കുറെ നേരം വെയിലത്ത് നിന്നതിനാൽ കുട്ടികൾ പലരും അസ്വസ്ഥരായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. പോഷൻ വളരെ പെട്ടെന്ന് കമ്പ്ലീറ്റ് ചെയ്യണമെന്ന് സ്കൂളിൽ നിന്നും നിർദ്ദേശം ഉണ്ടായതിനാൽ ക്ലാസ് എടുക്കാതിരിക്കാൻ കഴിഞ്ഞില്ല.
Day-15
03/07/2024
പതിവുപോലെതന്നെ ഇന്നും അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ക്ലാസ്സ് മുറികൾ ആയതിനാൽ
പല ക്ലാസ് മുറികളിലെ കുട്ടികളെയും മറ്റക്ലാസുകളിലേക്ക് മാറ്റിയിരുന്നു.കുട്ടികൾ വളരെ സങ്കടത്തിലായിരുന്നു.ഇന്ന് 8A ൽ സമഭാജികൾ എന്ന ഭാഗത്തിലെ ഒരു വരയുടെ സമഭാജിയാണ് വരക്കാൻ പഠിപ്പിച്ചത്.കുട്ടികൾ വരച്ച് എടുക്കാൻ കൂടുതൽ സമയം വേണ്ടി വന്നിരുന്നു.ഇന്ന് മൂന്നാമത്തെ പിരീഡിൽ 10 A യിൽസബ്സ്റ്റ്യൂഷനായി കയറി.കുട്ടികളെ പരിചയപ്പെടുകയും അവരുമായി കുറച്ച് സമയം ചിലവഴിക്കുകയും ചെയ്തു.
Day-17
05/07/2024
ഇന്ന് ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായിരുന്നു.സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.മലയാളം അദ്ധ്യാപികയായ ദീപ ടീച്ചർ ബഷീറിൻ്റെ ജന്മദിനം കുട്ടികളെ ഓർമപ്പെടുത്തി. "മതിലുകൾ" എന്ന് നോവലിലെ ചെറിയ ഒരു ഭാഗം 9C യിലേ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.ഇന്ന് ഓപ്ഷണൽ ടീച്ചർ ആയ രമ്യ ടീച്ചർ ഒബ്‌സർവേഷനൂ വേണ്ടി എത്തിയിരുന്നു. ഇന്ന് നാലാമത്തെ പിരീഡ് 8A യിലായിരുന്നു ക്ലാസ്. എൻ്റെ ക്ലാസ് ടീച്ചർ കണ്ടു.എൻ്റെ ക്ലാസിലെ പോരായ്മകൾ ടീച്ചർ ചൂണ്ടിക്കാട്ടിത്തന്നു