Teaching Practice Phase 02/03 Week Report
Day-9
24/06/2024
രാവിലെ 9:30 ആയപ്പോൾ സ്കൂളിൽ എത്തി. ഇന്നത്തെ ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും ഹിന്ദിയിൽ ആണ് കുട്ടികൾ അവതരിപ്പിച്ചത്. ഇന്ന് റീത്ത ടീച്ചർ ഒബർവേഷന് എത്തിയിരുന്നു.
5th പീരിയഡ് 8 ആം ക്ലാസിൽ പഠിപ്പിക്കാൻ പോയി. ഇന്ന് ആറാമത്തെ ലെസ്സൻ പ്ലാൻ ആയിരുന്നു പഠിപ്പിച്ചത് text ബുക്കിൽ ചോദ്യങ്ങൾ ആണ് ഇന്ന് പഠിപ്പിച്ചത് problem solving ആയതുകൊണ്ട് തന്നെ ക്ലാസ്സ് നന്നായി മുന്നോട്ട് പോയി. ഞാൻ വിചാരിച്ച സമയത്ത് lesson plan പൂർത്തിയാക്കി. പക്ഷെ കുട്ടികൾ എല്ലവരും problem ചെയ്തോ എന്ന് അറിയുന്നതിനായി നോട്ട് പരിശോദിച്ചപ്പോൾ ഒന്ന്കുറച്ചു കുട്ടികൾ മാത്രം problem ചെയ്തില്ലായിരുന്നു.6 th period 5A യിൽ substitution പോയി.
Day-10
26/06/2024
സെക്കന്റ് phase ടീച്ചിങ് പ്രാക്ടീസിന്റെ പത്താമത്തെ ദിവസമായിരുന്നു ഇന്ന്. അഞ്ചാമത്തെ പിരീഡ് 8A യിൽ പഠിപ്പിക്കുന്നതിനായി പോയി.ക്ലാസ് ഒബ്സർവേഷന് വേണ്ടി ഞങ്ങളുടെ കോളേജിൽ നിന്നും നാച്വറൽ സയൻസ് ടീച്ചറായ ധന്യ ടീച്ചർ വന്നിരുന്നു.വിചാരിച്ചത് പോലെ തന്നെ കൃത്യസമയത്ത് ലെസ്സൺ പ്ലാൻ പൂർത്തിയാക്കുകയും അതിൽ അടങ്ങിയിരുന്ന ആക്ടിവിറ്റികൾ കുട്ടികൾക്ക് കൊടുക്കാനും കഴിഞ്ഞു . കുട്ടികളും വളരെ നല്ല രീതിയിൽ എന്നോട് സഹകരിച്ചതിനാൽ ക്ലാസ് മുന്നോട്ടു പോയി.വിചാരിച്ചതിനേക്കാൾ നന്നായി ക്ലാസ് എടുക്കാൻ കഴിഞ്ഞപ്പോൾ ഒരു ആശ്വാസം ലഭിച്ചു.മഴ കൂടുതൽ ഉള്ള ദിവസങ്ങളിൽ ക്ലാസ്സ് എടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മറ്റു ക്ലാസുകളിലെ ശബ്ദവും, മഴയുടെ ശബ്ദവും 8A യിലെ ക്ലാസ് ടീച്ചർടെ ഇടക്കിടെയുള്ള സന്ദർശനവും ക്ലാസ് എടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
Day-11
27/06/2024
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിൻറെ പതിനൊന്നാം ദിവസം.ഇന്ന് പതിനൊന്നരയ്ക്ക് അസംബ്ലി ഉണ്ടായിരുന്നു.ഹെലൻ കെല്ലറുടെ ജന്മ ദിവസമായ ഇന്ന്, ആ മഹത് വനിതയെ സ്മരിക്കുകയും അവയുടെ ജീവചരിത്രം കുട്ടികൾ എത്തിക്കുകയും ചെയ്തു. ഹെലൻ കെല്ലർ എത്രത്തോളം ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിച്ച,തന്റെ മുന്നിലുള്ള തടസ്സങ്ങളെ എല്ലാം മറികടന്ന് ജീവിതത്തിൽ വിജയിച്ച ഒരാൾ ആണെന്ന് പറഞ്ഞു. കുട്ടികൾക്ക് പ്രചോദനമേകുന്നതിനുമായിരുന്നു പ്രത്യേക അസംബ്ലി.ഇന്നത്തെ പരിപാടിയുടെ പ്രത്യേക അതിഥിയായി കാഴ്ചയില്ലാത്ത ഒരു കൊച്ചു പെൺകുട്ടി ഉണ്ടായിരുന്നു. ആ കുട്ടി അതിമനോഹരമായി പാട്ടുകൾ പാടി.അത് കുട്ടികൾക്ക് ഒരു പ്രചോദനം
തന്നെയായിരുന്നു.കൂടാതെ സ്കൂളിലെ കുട്ടികൾ എല്ലാവരും കൂടി ചേർന്ന് ഹെലൻ കെല്ലറും ഒരു ഡ്രാമ അവതരിപ്പിച്ചു.
Day-12
28/06/2024
ഇന്ന് രാവിലെ അസംബ്ലിയോട് കൂടിയാണ് സ്കൂൾ ആരംഭിച്ചത്. സയൻസ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തിലാണ് ഇന്ന് അസംബ്ലി ഉണ്ടായിരുന്നത്. അതിന്റെ ഭാഗമായി സയൻസുമായി ബന്ധപ്പെട്ട ഒരു പുസ്തകം അസംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ സയൻസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഫാരഡയുടെ ജീവചരിത്രക്കുറിപ്പും കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. വളരെ നന്നായിരുന്നു ഇന്നത്തെ അസംബ്ലി . അഞ്ചാമത്തെ പിരീഡ് ആയിരുന്നു 8 ക്ലാസിൽ പഠിപ്പിക്കാൻ പോയത്.പതിനൊന്നാമത്തെ ലെസ്സൺ പ്ലാൻ ആണ് പഠിപ്പിച്ചത്. പഠിപ്പിക്കുന്ന സമയത്ത് നല്ല രീതിയിൽ ഉത്തരം പറയുന്നു എങ്കിലും തൊട്ടടുത്ത ദിവസം അതേ ചോദ്യം ചോദിക്കുമ്പോൾ കുട്ടികൾ ആരും തന്നെ പ്രതികരിക്കുന്നില്ല. പക്ഷെ കൊടുക്കുന്ന ഹോം വർക്കുകൾ ചെയ്യാറുണ്ട്.