Teaching Practice Phase 02/02 Week Report
DAY 04
18/06/2024
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിൻ്റെ മൂന്നാം ദിനം.നല്ല മഴ ഉള്ള ദിവസം ആയിരുന്നു.ഇന്ന് ജനറൽ ഒബ്സർവേഷനുവേണ്ടി നമ്മുടെ Dr.Rani മിസ്സ് വന്നിരുന്നു. ഇന്ന് 5 ം പിരീഡ് ആയിരുന്നു ക്ലാസ്സ്. ലെസ്സൺ പ്ലാൻ അനുസരിച്ച് ഉള്ള ക്ലാസ്സ് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിത്തുടങ്ങിയിരുന്നു.ഒരു വിഭാഗം കുട്ടികൾ നല്ല രീതിയിൽ ക്ലാസിനോട് സഹകരിക്കുന്നുണ്ട്. എന്നാൽ കുറച്ച് കൂട്ടർക്ക് പ്രതികരണം ഒന്നും തന്നെ ഇല്ല. അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കാൻ ശ്രമിച്ചു. പഠിച്ച് എടുക്കാൻ അവർക്ക് കൂടുതൽ സമയം വേണ്ടി വന്നിരുന്നു.7A,7B ക്ലാസിൽ സബ്സ്റ്റിറ്റ്യൂട്ട് കയറി. ഗെയിമുകൾ കളിപ്പിച്ചും ഇന്നത്തെ ദിവസം കടന്ന് പോയി.
DAY 05
19/06/2024
ഇന്ന് ടീച്ചിംഗ് പ്രാക്ടീസ് ൻ്റെ നാലാം ദിനം.നല്ല മഴ ഉള്ള ദിവസം ആയിരുന്നു.ഇന്ന് വായനാ ദിനം ആഘോഷിച്ചു. അസംബ്ലി ഉണ്ടായിരുന്നു. എല്ലാ കുട്ടികളും അധ്യാപകരും പങ്കെടുത്തു. പരിപാടി ഉത്ഘാടനം ചെയ്തത് അറിയപ്പെടുന്ന ചിത്രകാരനായ സുജിത് ഭവാനന്ദൻ ആയിരുന്നു.ഇന്ന് 8A യിൽ 4 ം പിരീഡ് ആയിരുന്നു ക്ലാസ്.തുല്ല്യത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ വശങ്ങളും കോണുകളും എന്ന ഭാഗത്ത് തുല്ല്യത്രികോണങ്ങളിൽ തുല്ല്യ വശങ്ങൾക്ക് എതിരെയുള്ള കോണുകളും തുല്യമാണ് എന്ന ആശയത്തോട് അനുബന്ധിച്ചുള്ള ചോദ്യങ്ങൾ ചെയ്തു. 7A,7B യിൽ Substitution കയറി.മഴ കാരണവും ടീച്ചേഴ്സ് മീറ്റിംഗ് കാരണവും 2.30 ഓടെ സ്ക്കൂൾ വിട്ടു.
DAY 06
20/06/24
8A യിൽ നാലാമത്തെ പിരീഡ് ആയിരുന്നു.തുല്ല്യത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ വശങ്ങളും കോണുകളും എന്ന ഭാഗത്തെ പ്രശ്‌നനിർദ്ധാരണം ആയിരുന്നു.സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നുണ്ടായിരുന്നു.കുട്ടികൾ നല്ല ആക്ടീവ് ആണ്.
DAY 07
21/06/24
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിൻ്റെ എഴാമത്തെ ദിവസം. ഇന്ന് ഫിസിക്കൽ സയൻസ് ഓപ്ഷണൽ ടീച്ചർ ആയ Dr. viji മിസ്സ് ഒബ്സർവേഷന് വന്നിരുന്നു.വളരെ നല്ല ഒരു ടീച്ചർ ആണ് വിജി ടീച്ചർ.ഇന്ന് ലോക യോഗ ദിനമായിരുന്നു. അതിനാൽ യോഗ ക്ലാസും, യോഗ പരിശീലനവും ഉണ്ടായിരുന്നു.ഇന്ന് 8A യിൽ Constructivist model ൽ ആയിരുന്നു ക്ലാസ് എടുത്തത്. കുട്ടികൾ അത് ഇഷ്ടപ്പെട്ടു. ആക്ടിവിറ്റി കാർഡ് ഉപയോഗിച്ച് ഉള്ള ക്ലാസ്സ് വളരെ ഉപയോഗപ്രദമാണ് എന്ന് എനിക്ക് മനസിലായി.കുട്ടികൾക്ക് കണക്കിനോട് കൂടുതൽ താൽപര്യം ഉണ്ടാക്കുന്നതിന് ആക്ടിവിറ്റി കാർഡ് സഹായകരമാണ്.