Teaching Practice Phase 02/01 Week Report
DAY 01
12/06/2024
ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമസ്റ്ററിൽ അധ്യാപക പരിശീലനം 12/06/24 മുതൽ ആരംഭിച്ചു. എനിക്കു ലഭിച്ച സ്കൂൾ Sree Saradhavilasam Girls Higher Secondary School Chirayinkeezhu ആണ്. 9: 20 ഓടെ എല്ലാവരും സ്കൂളിൽ എത്തുകയും ഞങ്ങൾക്ക് നിർദ്ദേശിച്ച ക്ലാസിൽ എത്തിച്ചേരുകയും ചെയ്തു.വലിയ ഒരു സ്കൂൾ ആയിരുന്നു.600 ഓളം പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ.കഴിഞ്ഞ phase സംഭവിച്ച പോരായ്മകൾ ഈ വട്ടം മാറ്റി എടുക്കണം എന്ന് തീരുമാനിച്ചു. എനിക്ക് അനുവദിച്ച 8A ആണ്.എൻ്റെ മെൻ്റർ ടീച്ചർ മിനി ടീച്ചർ ആയിരുന്നു. 5 ം പീരീഡ് ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളെ പരിചയപ്പെട്ടു. തുല്ല്യത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ വശങ്ങളും കോണുകളും എന്ന ഭാഗത്ത് വിവിധ തരം ത്രികോണങ്ങളെപറ്റി പഠിപ്പിച്ചു. ട്രാക്കിലേക് വരാൻ കുറച്ച് time എടുക്കുമെന്ന് എനിക്ക് മനസിലായി.
DAY 02
13/06/2024
ഇന്ന് രണ്ടാമത്തെ ദിവസം ആയിരുന്നു. ഇന്ന് അഞ്ചാമത്തെ പിരീഡ്ആയിരുന്നു എനിക്ക് ക്ലാസ്സ്. ഇന്ന് അസംബ്ലിയിൽ കുട്ടികൾക്ക് പേവിഷബാധയുമായി ബന്ധപ്പെട്ട് കൗൺസിലിംഗ് ക്ലാസ് നൽകിയിരുന്നു. ഒരു മെഡിക്കൽ ടീം സ്കൂളിൽ വന്ന് എല്ലാ കുട്ടികൾക്കും കൗൺസിലിംഗ് നൽകി.വീടുകളിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ സംരക്ഷിക്കുകയും അവയ്ക്ക് വാക്സിനുകൾ നൽകണമെന്നും അവർ പറഞ്ഞു.തുല്ല്യത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ വശങ്ങളും കോണുകളും എന്ന ഭാഗമാണ് പഠിപ്പിച്ചത്.7A യിൽ Substitution കയറി.
DAY 03
14/06/2024
ഇന്ന് മൂന്നാമത്തെ ദിവസം, എന്നത്തേയും പോലെ അഞ്ചാമത്തെ പീരീഡ് ആയിരുന്നു ക്ലാസ്സ്.തുല്ല്യത്രികോണങ്ങൾ എന്ന പാഠഭാഗത്തിലെ വശങ്ങളും കോണുകളും എന്ന ഭാഗത്ത്
തുല്ല്യത്രികോണങ്ങളിൽ തുല്ല്യ വശങ്ങൾക്ക് എതിരെയുള്ള കോണുകളും തുല്യമാണ് എന്ന ആശയമാണ് പഠിപ്പിച്ചത്.കുട്ടികൾക്ക് മനസിലാവുന്നുണ്ട് എന്ന് എനിക്ക് മനസിലായി.പക്ഷെ സമയ പരിമിതിമൂലം പഠിപ്പിച്ച് തീർക്കാൻ പറ്റുന്നില്ല.ഇന്ന് ഒരുപാട് substitution period ഉണ്ടായിരുന്നു.