School Practice Phase 01/ Section 02 - 5 Week Report
അവസാന ദിവസമായിരുന്നു ഇന്ന്. വളരെ വിഷമത്തോടെയാണ് ഇന്ന് ഞാൻ സ്കൂളിലേക്ക് പോയത്.9 A യിൽ 5 -)o പീരീഡ് ക്ലാസ് ഉണ്ടായിരുന്നു. ഞാൻ പ്രതീക്ഷിക്കാത്ത ഒരു സ്വാഗതം ആയിരുന്നു കുട്ടികൾ എനിക്ക് തന്നത്. അവർ അവർക്ക് സാധിക്കുന്ന രീതിയിലുള്ള സമ്മാനങ്ങൾ എനിക്ക് തന്നു. അവസാനമായപ്പോഴാണ് ഞാനും ആ കുട്ടികളും തമ്മിലുളള ബന്ധം എത്രമാത്രം വലുതായിരുന്നു എന്ന് മനസ്സിലായത്.
ഈ ടീച്ചിങ് പ്രാക്ടീസിലൂടെ ഞാൻ മനസ്സിലാക്കിയ പല കാര്യങ്ങളുണ്ട്. എനിക്ക് നല്ല ഒരു ടീച്ചർ ആകാൻ കഴിയും. കുട്ടികൾക്ക് ഒരു പരിഗണന കൊടുക്കണം എന്നാൽ അത് അധികം ആകാനും പാടില്ല. ക്ലാസുകളിൽ വേർതിരിവ് പാടില്ല എല്ലാ കുട്ടികളോടും ഒരേപോലെ നീതി പുലർത്തണം. അധ്യാപകർ എങ്ങനെയായിരിക്കണം എന്നും എങ്ങനെ ആകരുത് എന്നതിനുള്ള ഉദാഹരണങ്ങൾ സ്കൂളിൽ ഉണ്ടായിരുന്നു.
ഈ 40 ദിവസങ്ങളിൽ നല്ല അനുഭവങ്ങളും വിഷമങ്ങളും തന്ന ഗവൺമെന്റ് വി. എച്ച്.എസ്.എസ് ഞെക്കാട് സ്കൂളിനോട് നന്ദി.