School Based Activity

School Based Activity 

സ്കൂൾ കേന്ദ്രികൃതമായി നടത്തേണ്ട പ്രവർത്തനത്തെ പറ്റി ഞങ്ങൾക്ക് ചെറിയ ആശയക്കുഴപ്പം ഉണ്ടായിരുന്നു.ചർച്ചകൾക്കൊടുവിൽ സുസ്ഥിര വികസനത്തെ പറ്റി ക്ലാസ്സ് എടുക്കാൻ ഞങ്ങൾ തീരുമാനമെടുത്തു. വികസനം കൂടിയേ തീരു. എന്നാൽ ഇന്നിന്റെ വികസനം നാളെയുടെ നിലനിൽപ് ഇല്ലാതെയാക്കികൊണ്ടാവരുത്. 9ജെ യിലെ കുട്ടികൾക്കായിരുന്നു ഞങ്ങൾ സുസ്ഥിര വികസനത്തെ ക്ലാസ്സ്‌ എടുത്തു കൊടുത്തത്. കുട്ടികൾക്കു സുസ്ഥിര വികസനം എന്താണ് എന്ന ധാരണയുണ്ടായിരുന്നു. ദേവിക സ്വാഗതം ആശംസിച്ചുകൊണ്ട് ക്ലാസ്സ്‌ ആരംഭിച്ചു.  ശ്രാവൺ എന്താണ് സുസ്ഥിര വികസനം എന്ന ആശയം  ക്ലാസ്സ്‌ എടുക്കുകയും തുടർന്ന് മേഘ പാർവതി എന്നിവർ പേപ്പർ പേനയുണ്ടാക്കുന്നതെങ്ങനെയെന്ന് പരിശീലിപ്പിക്കുകയും പേപ്പർ പേനയുടെ ഗുണങ്ങളെ പറ്റി കുളികൾക് അവബോധം നൽകുകയുമുണ്ടായി. കുട്ടികൾ ആവേശപൂർവം പേന നിർമാണത്തിൽ പങ്കു ചേർന്നു. ശേഷം ദൃശ്യ കുട്ടികൾക്കു നന്ദി പറയുകയും ക്ലാസ്സ്‌ ക്രോഡികരിക്കുകയും ചെയ്തു. മീനു ആൻ തോമസ് PPT തയാറാക്കുകയും, ദിവ്യശ്രീ പോസ്റ്റർ നിർമ്മിക്കയും ചെയ്തു. സൂര്യ (ഇംഗ്ലീഷ് )അമൽനാഥ്‌ എന്നിവർ പരിപാടിയുടെ ഫോട്ടോ എടുത്തു.

Popular Posts