School Practice Phase 01/ Section 02 - 3 Week Report
ഇവിടെ ഞങ്ങൾ ടീച്ചിംഗ് പ്രാക്ടിസിൻ്റെ എട്ടാം ആഴ്ചയിലെത്തുന്നു.റിപ്പബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഞങ്ങൾ SN Training College,Nedunganda യിലെ NSS team സ്കൂളിലെ കുട്ടികളെ ചേർത്ത് ഒരു ഫ്ലാഷ്മോബ് പ്ലാൻ ചെയ്തു. അതിനായി ദേവിക ടീച്ചറുടെ മാർഗനിർദേശത്തോടെ ഞങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ ഫ്ലാഷ്മോബിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ഈ ആഴ്ചയും എൻ്റെ ക്ലാസ്സിൽ എനിക്ക് നല്ല രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു. ഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ദൃശ്യ, സൂര്യ, ദേവിക, പാർവതി, ദിവ്യശ്രീ, സൂര്യ എന്നിവർ എൻ്റെ ക്ലാസ് നിരീക്ഷിക്കാൻ വന്നിരുന്നു. വ്യാഴാഴ്ച ഞങ്ങൾ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചുള്ള ഒരു ബോധവൽക്കരണ പരിപാടി നടത്തി. 9 , 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു. വെള്ളിയാഴ്ച സ്കൂൾ പരിസരത്ത് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 8.30 ആയപ്പോഴേക്കും റിപ്പബ്ലിക് ദിനാഘോഷത്തിനായി ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി. എൻസിസി, എസ്പിസി, ജെആർസി കേഡറ്റ്റുകൾ അണിനിരന്നു. എൻസിസി കേഡറ്റുകൾ പരേഡ് ആരംഭിച്ചു. ഞെക്കാട് ജിവിഎച്ച്എസ്എസിൽ പ്രിൻസിപ്പൽ പതാക ഉയർത്തി. ഹെഡ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പിടിഎ പ്രസിഡൻ്റും ഡെപ്യൂട്ടി എച്ച്എമ്മും എൻസിസി തലവനും അവിടെ ഒത്തുകൂടി. എട്ടാം ക്ലാസിലെ ആഷിക് ആണ് റിപ്പബ്ലിക് ദിന പ്രസംഗം നടത്തിയത്. അതിന് പിന്നാലെയാണ് ഫ്ലാഷ്മോബ്.