School Practice Phase 01/2 Week Report

ഈ ആഴ്ചയിൽ ക്ലാസ്സ്‌ എടുക്കുന്നതിൽ കൂടുതൽ പ്രവീണ്യം നേടാൻ കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുട്ടികളുമായി കൂടുതൽ അടുക്കുകയും ബോധന പ്രക്രിയ സുഗമമായി കഴിഞ്ഞു പോവുകയും ചെയ്തു.
           13/11/2023 ൽ ഓപ്ഷണൽ വിഷയത്തിൽ നിന്നും ടീച്ചർ ക്ലാസ്സ്‌ ഒബ്സെർവഷന് വന്നിരുന്നു. സാമാന്യം നല്ല രീതിയിൽ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചിരുന്നു. എന്നാൽ ചാർട്ട്  എഴുതുന്നതിൽ  കുറച്ചുകൂടി ശ്രദ്ധിക്കണം, വൃത്തി കുറച്ചുകൂടി ആവശ്യമാണ്, ടൈം മാനേജ്മെന്റ് എന്നിവയിൽ കുറച്ചുകൂടി മെച്ചപ്പെടാൻ ഉണ്ടെന്ന് ടീച്ചർ അഭിപ്രായപെട്ടു.
                  14/11/2023 ഇൽ ഗവണ്മെന്റ് VHSS ഞെക്കാട് ഇൽ ശിശു ദിന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. U P സെക്ഷനിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. നെടുങ്ങണ്ട  B Ed കോളേജിലെ അധ്യാപക- വിദ്യാർത്ഥികൾ സംഘടന പരിപാടികളിൽ സ്കൂൾ അധ്യാപകർക് ഒപ്പം നിന്നിരുന്നു. 
              15/11/2023, 16/11/2023, ദിവസങ്ങളിൽ സാധാരണ പോലെ തന്നെ ക്ലാസ്സ്‌ ലഭിച്ചിരുന്നു. ഒബ്സെർവഷൻ ദിവസം ടീച്ചർ പറഞ്ഞ തെറ്റുകൾ പരമാവധി ഒഴിവാക്കി മുന്നോട്ടു പോകാൻ ശ്രേമിച്ചിരുന്നു. ഒരു പരിധി വരെ ആ ശ്രമം സഭലമായിരുന്നു.
                  17/11/2023 ICT ഉപയോഗിച്ച് ആയിരുന്നു ക്ലാസ്സ് എടുത്തിരുന്നത്. നന്നായിട്ട് ക്ലാസ് എടുക്കാൻ ശ്രമിച്ചു.ഇന്ന് ഉച്ചഭക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് ആയിരുന്നു.

Popular Posts