School Practice Phase 01/1 Week Report
Day 01
06/11/2023
ബിഎഡ് കരിക്കുല ത്തിന്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ അധ്യാപക പരിശീലനം 06/11/2023 തിങ്കളാഴ്ച മുതൽ ആരംഭിച്ചു. എനിക്കു ലഭിച്ച സ്കൂൾ ഗവൺമെന്റ് വി എച്ച്എസ്എസ് ഞെക്കാട് ആണ്. 9: 20 ഓടെ എല്ലാവരും സ്കൂളിൽ എത്തുകയും ഞങ്ങൾക്ക് നിർദ്ദേശിച്ച ക്ലാസിൽ എത്തിച്ചേരുകയും ചെയ്തു. എനിക്ക് അനുവദിച്ച ഒൻപത് A ക്ലാസിന് ഗണിതശാസ്ത്രം നാലാം പീരീഡ് ക്ലാസ് ഉണ്ടായിരുന്നു. ബഹുപദങ്ങൾ എന്ന പാഠഭാഗത്തിലെ ചതുരത്തിന്റെ ചുറ്റളവ് കാണുന്നതാണ് പഠിപ്പിച്ചത്. ആക്ടിവിറ്റി നൽകിയും, ചാർട്ട് പ്രദർശിപ്പിച്ചും കുട്ടികളിലേക്ക് ചതുരത്തിൻ്റെ ചുറ്റളവ് എത്തിക്കാൻ സാധിച്ചു. ഞാൻ വളരെയധികം സന്തോഷമായിരുന്നു. കുട്ടികൾ ശ്രദ്ധിച്ചിരുന്നു. എനിക്ക് കഴിയുന്ന രീതിയിൽ ഞാൻ ക്ലാസ്സ് എടുത്തു. ഇനിയും കൂടുതൽ മികവുറ്റത് ആക്കണമെന്ന് ആഗ്രഹിക്കുന്നു. വരും കാല ക്ലാസിലൂടെ ആ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു.
Day 02
07/11/2023
ഗവൺമെൻ്റ് വി എച്ച് എസ് എസ് ഞെക്കാട് സ്കൂളിലെ രണ്ടാമത്തെ ദിവസമായിരുന്നു 07/11/2023. 9.20 ആയപ്പോ സ്കൂളിൽ എത്തി. രജിസ്റ്റർ ഒപ്പിട്ടു. നിർദ്ദേശിച്ച ക്ലാസ്സിലേക്ക് പോയി.ഇന്ന് 9 A ക്ലാസിന് മൂന്നാമത്തെ പിരിഡ് ആണ് ക്ലാസ്സ്. വളരെ ആകാംഷയോടെയാണ് ഇന്നും സ്കൂളിലേക്ക് വന്നത്.ഇന്ന് വിദ്യാഭ്യാസ ബന്ദ് ആയതിനാൽ സ്കൂൾ 10.30 വിട്ടു.
Day 03
08/11/2023
ഗവൺമെൻ്റ് വി എച്ച് എസ് എസ് ഞെക്കാട് സ്കൂളിലെ മൂന്നാമത്തെ ദിവസമായിരുന്നു 08/11/2023. 9.20 ആയപ്പോ സ്കൂളിൽ എത്തി. രജിസ്റ്റർ ഒപ്പിട്ടു. നിർദ്ദേശിച്ച ക്ലാസ്സിലേക്ക് പോയി.ഇന്ന് 9 A ക്ലാസിന് അഞ്ചാമത്തെ പിരിഡ് ആണ് ക്ലാസ്സ്. വളരെ ആകാംഷയോടെയാണ് ഇന്നും സ്കൂളിലേക്ക് വന്നത്.സബ്ജില്ലാ കലോത്സവം നടക്കുന്നതിനാൽ ടീച്ചേഴ്സ് കുറവായതിനാൽ ക്ലാസ്സിൽ ടീച്ചേഴ്സ് ഇല്ലത്തിരുന്നു. ഞാൻ ഇന്ന് 5.B ക്ലാസ്സിൽ കയറി.വളരെ സ്നേഹത്തോടെ കുട്ടികൾ Good Morning Sir എന്ന് വിളിച്ചു.അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി...9A യിൽ അഞ്ചാമത്തെ പിരിട് ആയിരുന്നു ക്ലാസ്സ്. ചതുരത്തിൻ്റെ പറപ്പാളവിനെ പറ്റി പഠിപ്പിച്ചു.
Day 04
09/11/2023
ഗവൺമെൻ്റ് വി എച്ച് എസ് എസ് ഞെക്കാട് സ്കൂളിലെ നാലാമത്തെ ദിവസമായിരുന്നു 09/11/2023. 9.20 ആയപ്പോ സ്കൂളിൽ എത്തി. രജിസ്റ്റർ ഒപ്പിട്ടു. നിർദ്ദേശിച്ച ക്ലാസ്സിലേക്ക് പോയി.ഇന്ന് 9 A ക്ലാസിന് അഞ്ചാമത്തെ പിരിഡ് ആണ് ക്ലാസ്സ്. വളരെ ആകാംഷയോടെയാണ് ഇന്നും സ്കൂളിലേക്ക് വന്നത്.മൂന്നാമത്തെ പിരിടിൽ ദൃശ്യയെ സഹായിക്കാനായി 8C ക്ലാസ്സിൽ കയറി.കുട്ടികൾ വികൃ തിയാണ്. ദൃശ്യ മാനേജ് ചെയ്യുന്നുണ്ട്.9A യിൾ ചത്തിരത്തിൻ്റെ വ്യാപ്തത്തെപറ്റി പഠിപ്പിച്ചു. ചാർട്ടുകളും ആക്ടിവിറ്റി കാർഡും നൽകി,കുട്ടികൾ ഉത്തരം കണ്ടു്പിടിച്ചു. കുട്ടികൾക്ക് വ്യാപ്തത്തെപറ്റി മനസിലായി.
Day 05
10/11/23
ഗവൺമെൻ്റ് വി എച്ച് എസ് എസ് ഞെക്കാട് സ്കൂളിലെ അഞ്ചാമത്തെ ദിവസമായിരുന്നു 10/11/2023. 9.20 ആയപ്പോ സ്കൂളിൽ എത്തി. രജിസ്റ്റർ ഒപ്പിട്ടു. നിർദ്ദേശിച്ച ക്ലാസ്സിലേക്ക് പോയി.ഇന്ന് 9 A ക്ലാസിന് മൂന്നാമത്തെ പിരിഡ് ആണ് ക്ലാസ്സ്. വളരെ ആകാംഷയോടെയാണ് ഇന്നും സ്കൂളിലേക്ക് വന്നത്. മൂന്നാമത്തെ പിരീഡ് ക്ലാസ്സിൽ ചുറ്റളവ്ഉം പറപ്പളവും വ്യാപതവും ഉൾപ്പെടുത്തിയ ചോദ്യങ്ങൾ ചെയ്യിപ്പിച്ചു.കുട്ടികൾ ഉത്തരം കണ്ടെത്തി.അഞ്ചാമത്തെ പിരിഡും 9A yil തന്നെ ആയിരുന്നു.ബാക്കിയുള്ള ചോദ്യങ്ങൾ ചെയ്യിപ്പിച്ചു.
ഉച്ചഭക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് ആയിരുന്നു.ചോറും കടലകറി, തോരൻ,പുളിശ്ശേരി എന്നിവ അടങ്ങിയതായിരുന്നു.